Wednesday 2 August 2017

ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം..



ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം..

ഗുരുവായൂര്‍  ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍  നിന്നും  താലി  കെട്ട്  കഴിഞ്ഞിറങ്ങിയ  യുവതി   വരനെ  ഉപേക്ഷിച്ച്  കാമുകന്‍റെ  കൂടെ  പോകാന്‍  തുനിഞ്ഞതോടെ  ക്ഷേത്ര നട കയ്യങ്കളിക്ക്  സാക്ഷ്യം  വഹിച്ചു  .
പോലിസ്  എത്തി ഇരു  വിഭാഗത്തിനെയും  പിടിച്ച്  മാറ്റിയാതോടെയാണ്   സംഘര്‍ഷം  ഒഴിവായത്  കൊടുങ്ങല്ലൂര്‍  കുടുന്നപ്പള്ളി  വീട്ടില്‍ സതീശന്റെ  മകന്‍ ഷിജിലും  മുല്ലശ്ശേരി  മാമ്പുള്ളി  ഹരിദാസിന്‍റെ  മകള്‍  മായയും  തമ്മിലുള്ള  വിവാഹമാണ്  ഗുരുവായൂര്‍ ക്ഷേത്ര മണ്ഡപത്തില്‍  നടന്നത് .
വിവാഹം കഴിഞ്ഞ്  കതിര്‍മണ്ഡപത്തില്‍   നിന്ന്  ഇറങ്ങി  ഇരുവരും നടയില്‍  നിന്ന്  തൊഴാന്‍  നില്‍ക്കുമ്പോഴാണ്  വരന്‍റെ  ചെവിയില്‍  ആ  രഹസ്യം  പറഞ്ഞത്
ഞാന്‍  നിന്‍റെ  കൂടെ  വരുമെന്ന്  കരുതേണ്ട  എന്നെ  കൊണ്ട് പോകാന്‍  എന്‍റെ  കാമുകന്‍  ഇതാ  നില്‍ക്കുന്നു  എന്ന് പറഞ്ഞ് ചൂണ്ടി  കാണിച്ചുകൊടുത്തു .
വിവരം  കേട്ട്  പരവശനായ വരന്‍  കൂടെയുള്ള ബന്ധുക്കളോട്  വിവരം  ധരിപ്പിച്ചു.
വരനും   ബന്ധുക്കളും  ചേര്ന്ന്‍   അര മണിക്കൂറോളം   യുവതിയുമായി അനുരഞ്ജന  ചര്‍ച്ച  നടത്തിയെങ്കിലും  വഴങ്ങാന്‍  തയ്യാറായില്ല
തുടര്‍ന്ന്  വരന്‍റെ ആളുകളും  വധുവിന്‍റെ  ബന്ധുക്കളും  തമ്മില്‍  കശപിശ  തുടങ്ങി സംഭവം  അറിഞ്ഞു എത്തിയ  ഗുരുവായൂര്‍ പോലിസ്  ഇരുവിഭാഗത്തെയും  സ്റ്റെഷനിലേക്ക്‌  കൊണ്ട് പോയി
അവിടെ നടന്ന  ചര്‍ച്ചയില്‍   വരന്‍റെ  അച്ഛന്‍  15  ലക്ഷം  രൂപ  നഷ്ടപരിഹാരം തങ്ങള്‍ക്ക്  ലാഭിക്കണമെന്ന് ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്കൊടുവില്‍   8 ലക്ഷം  രൂപയ്ക്ക് തീരുമാനമായി ഒരു  മാസത്തിനുള്ളില്‍  നല്‍കാമെന്ന്  വധുവിന്‍റെ അച്ഛന്‍  സമ്മതിച്ചു കരാര്‍ ഒപ്പിട്ടു.
വധു വിന്‍റെ വീട്ടുകാര്‍ ഗുരുവായൂരിലെ ഹാളില്‍ ഒരുക്കിയ ഭക്ഷണം കഴിക്കാന്‍ നില്‍ക്കാതെ വരനും സംഘവും കൊടുങ്ങല്ലുരിലെയ്ക്ക് മടങ്ങി
വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം താലി കെട്ടിന് നിന്ന് കൊടുത്ത യുവതി താലി കെട്ട് കഴിഞ്ഞപ്പോള്‍ സ്വന്തം നിലപാടിലേക്ക് മാറുകയായിരുന്നു.

വീട്ടിലെത്തിയ വരന്‍ അല്ലാവരെയും വിളിച്ചുകൊണ്ടു
ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം നടത്തുകയും ചെയ്തു..
അത് സോഷ്യല്‍ മീഡിയക്കുമുന്നില്‍ തുറന്നുകാണിക്കുകയും ചെയ്തു..

No comments:

Post a Comment

ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം..

ഒരു തേപ്പ് പെട്ടി തലയിൽ നിന്ന് ഒഴിവായതിന്റെ ആഘോഷം.. ഗുരുവായൂര്‍  ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍  നിന്നും  താലി  കെട്ട്  കഴിഞ്ഞിറങ്ങ...